നിനക്കായ് മാത്രം....
നിന്‍റെ കണ്ണുനീര്‍ മുത്തുകള്‍ എനിക്ക് തരിക അവ പളുങ്ക് മണികള്‍ പോലെ ഞാന്‍ കാത്തു വച്ചീടാം... നിന്‍റെ ദുഃഖ ഭാരങ്ങളൊക്കെയും എനിക്ക് തരിക അവ കാണാക്കയങ്ങളില്‍ ഞാന്‍ മൂടി വച്ചീടാം... നിന്‍റെ വ്യാകുലതകളൊക്കെയും എനിക്ക് തരിക അവ എരി തീയില്‍ ഞാന്‍ ഹോമിച്ചീടാം... നിന്‍റെ മൃതിയും എനിക്ക് തരിക പ്രിയേ, ഒരു പുഞ്ചിരിയോടെ ഞാന്‍ ചിതയില്‍ ചേര്‍ന്നിടാം.... നിനക്കായ് നിനക്കായ് മാത്രം...
No comments:
Post a Comment