Wednesday, January 12, 2011

ഓര്‍മ്മകള്‍ക്കൊരു ബലിതര്‍പ്പണം

 
ഗതകാലങ്ങള്‍
പായല്‍ മൂടിയ
ഓര്‍മ്മക്കായലുകളില്‍  
നീന്തി തുടിച്ചു
ഉയിര്‍ത്തെഴുനേല്‍ക്കുമ്പോള്‍ ...

ഹൃദയത്തില്‍ വീണ്ടുമൊരു
പ്രണയകാലം പിറക്കുന്നു
മഞ്ഞിന്‍റെ പരിശുദ്ധിയും
വസന്തന്തിന്‍റെ നറുമണവും
മഴ പോലെ ഈറനണിഞ്ഞ  മിഴികളും
സമ്മാനിച്ചൊരു പ്രണയകാലം.....

ഒടുവില്‍ ശരത്കാല മേഘം 
ഇലകള്‍ പൊഴിഞ്ഞ വഴിമരങ്ങളോട്
വിട പറഞ്ഞ പോലെ എന്നെ 
നീ തനിച്ചാക്കിയപ്പോള്‍
ഉടഞ്ഞത്  മരച്ചില്ലകളല്ല
അക്ഷരപ്പൂക്കള്‍ കൊണ്ട്
പൂജിച്ചൊരെന്‍ പ്രണയവിഗ്രഹമായിരുന്നു....

ഉടഞ്ഞൊരീ വിഗ്രഹത്തിന്‍  
അശ്രു പൂജക്കായി
വീണുടയുന്നോരീ
കണ്ണുനീര്‍ മുത്തുകള്‍ക്കു
ഉപ്പുരസമായിരുന്നോ 
അതോ മധുരമോ????

ഓര്‍മ്മകളെ ഇന്ന്
നിങ്ങളുടെ ബലിതര്‍പ്പണം
വിരലിലണിഞ്ഞ ദര്‍ഭയില്‍
നിന്നിറ്റു വീഴുന്ന
ജലകണങ്ങള്‍ പോലെ
ഇന്നിതാ കണ്ണില്‍ നിന്നു
ഉതിരുന്നു രണ്ടിറ്റു കണ്ണുനീര്‍....

1 comment:

  1. വരികളില്‍ നല്ല ഭാവം. ഇനിയും എഴുതുക.

    ReplyDelete