Sunday, October 24, 2010

Thumping  bass drums, crashing cymbals,  roaring loud speakers and yelling saxophones , and what not in the name of religion and festivities? Now festivities bring not only joy and colours to our life, but also head aches, which are unavoidable part of the new era festival package. Every night in this festive season I was woken up from my blissful sleep either by a cracker, a drummer or a loud speaker. Its sad that I am hunting in the calendar when the festive season would end.

I think the sprawling versions of Djs do not have any aesthetics when it comes to playing music. Rather than a foot tapping number, all they create is a pandemonium. And when a fed up senior citizen asks the youngsters to stop making such a hullabaloo, all they do is whistling more to disrespect him and let him know that youngsters rule.

Can you ever imagine Ganapati Bappa or Maa Durga dancing to the tunes of Munni Badnaam Huyi.... Its indeed ironical to see how we reduce the idols from 'ideals' to speechless creatures. What do you call this? Shraddha or ???? The public and government gotta decide. There should be some regulation in place to control these chaos

Monalisa- A Dream



வார்த்தைய இது மௌனமா
வானவில் வெறும் சாயமா.......


I think these lines from the Tamil Song 'Thottu Thottu Pogum Thendral' perfectly echoes the mood of this Monalisa piece... This piece of art has always fascinated me, since I have seen a duplicate of this work at Salarjung Museum Hyderabad.  Is it just the creative genius of Da Vinci or the magnetic effect of Monalisa's enigmatic eyes that has envisaged my realm of thought in an incomprehensible manner. I don't know.... But I always feel there is a miraculous connection between me and Monalisa... As if only I can understand that its her eyes that is enigmatic and not her smile... As if only I can connect with her.. As if I am the savior for the damsel in distress.... Monalisa is calling out for me... And some where in an Art Gallery Monalisa is waiting for me, for a divine intervention.... But when I woke up from my dream, I realised it seemed a trifle unrealistic for Monalisa to wait for a silly girl like me...  I laughed at my swaggering movement to save the damsel.... (I realised, I can even be a perfect Knight at Night).... I think I should make a parody for the Hollywood flick Knightriders. Here it goes.. Knight by the Fall of Night...  Ha... Ha... I think Hollywood would be my next dream destination.. I mean my next destination in the dream tour...

Now let me be serious. This art work which has captured many a minds, never ceases to fascinate me too. I feel more than her smile, her eyes are enigmatic... Eye which speaks volumes, but still speechless like a silent witness.. Eye which holds everthing from sorrow to smile... The smile is conceived in her eyes and it is so contagious that it is passed on to the lips... But before her lips could contain it, melancholy stains her eyes... She is both damnation and salvation.. She illusions your 'self' to disillusionment...

Hmmm... Monalisa You Made Me 'a budding critic'... Watch out for more.. Yup, its a promise from 'a promising youngster'.... :-)

Thursday, October 21, 2010

Maranathin Manimuzhakkam

മരണത്തിന്‍ മണിമുഴക്കം....

ദൂരെയേതോ പള്ളിമുറ്റത്തൊരു മണിമുഴക്കം
എന്‍റെ മനസ്സിലോ കോളിളക്കം...
ഇന്നിതാ ഞാനറിയുന്നു....

തുമ്പ പൂക്കള്‍ കൊണ്ട് നീ കോര്‍ത്ത  മാലകളൊക്കെ
വിരഹത്തിന്‍  വേനലില്‍ വാടി കരിഞ്ഞിരുന്നു...
വിണ്ടു കീറിയോരീ പാടത്തിന്‍ വരമ്പത്ത്
ഞാനും എന്‍റെ കണ്ണുനീര്‍ കയങ്ങളും മാത്രമായി...

 മണലില്‍ നീ തീര്‍ത്ത കൊട്ടാരങ്ങളൊക്കെ
കാലത്തിന്‍ തിരയില്‍ തകര്‍ന്നു പോയിരുന്നു....
ഓളങ്ങള്‍ നിലച്ചോരീ കടപ്പുറത്ത്
ഞാനും എന്‍റെ നഷ്ട സ്വപ്നങ്ങളും മാത്രമായി...

കുന്നിന്‍ ചെരുവില്‍ നീ പാടിയ പാട്ടുകളൊക്കെ
മറ്റാരുടെയോ വളക്കിലുക്കത്തിന്‍ താളത്തിലായിരുന്നു....
ചലനമില്ലാത്തൊരീ കുന്നിന്‍ പുറത്ത്
ഞാനും എന്‍റെ മൂളി പാടാത്ത കവിതകളും മാത്രമായി...

വെള്ളാരം കല്ലുകള്‍ കൊണ്ട് നീ തീര്‍ത്ത താജ് മഹാലുകളൊക്കെ
നിന്‍റെ മാത്രം  പ്രേമത്തിന്‍ കാവ്യമായിരുന്നു...
ഇരുള്‍ വീണോരീ നാലുകെട്ടിന്‍ മുറ്റത്ത്‌
ഞാനും എന്‍റെ ഏകാന്ത ചിത്തവും മാത്രമായി...

വീണ്ടും അകലെയായ് ഒരു മണി മുഴക്കം
എന്‍ മരണത്തിന്‍ ഇടി മുഴക്കം...
ഇന്നിതാ ഞാനറിയുന്നു...


Ninakkai Maatram.....

നിനക്കായ് മാത്രം....

നിന്‍റെ കണ്ണുനീര്‍ മുത്തുകള്‍  എനിക്ക് തരിക അവ പളുങ്ക് മണികള്‍ പോലെ ഞാന്‍ കാത്തു വച്ചീടാം... നിന്‍റെ ദുഃഖ ഭാരങ്ങളൊക്കെയും എനിക്ക് തരിക അവ കാണാക്കയങ്ങളില്‍ ഞാന്‍ മൂടി വച്ചീടാം... നിന്‍റെ വ്യാകുലതകളൊക്കെയും എനിക്ക് തരിക അവ എരി തീയില്‍ ഞാന്‍ ഹോമിച്ചീടാം... നിന്‍റെ മൃതിയും എനിക്ക് തരിക പ്രിയേ, ഒരു പുഞ്ചിരിയോടെ ഞാന്‍ ചിതയില്‍ ചേര്‍ന്നിടാം....  നിനക്കായ് നിനക്കായ് മാത്രം...

Wednesday, October 20, 2010

Snehathin Paadheyam

സ്നേഹത്തിന്‍ പാഥേയം...

കരയാന്‍ മറന്ന എന്‍റെ കണ്ണുകളും , ചിരിക്കാന്‍ മറന്ന എന്‍റെ ചൊടികളും, മിടിക്കാന്‍ മറന്ന എന്‍റെ ഹൃദയവും ആരെയോ കാത്തിരുന്നു.... നിമിഷങ്ങള്‍  യുഗങ്ങളായി.... പ്രഭാതങ്ങള്‍ നിരാശ തന്‍  രേഖാചിത്രങ്ങളായി.... സായാന്ഹങ്ങള്‍ ദുഖത്തിന്‍ അരങ്ങായി... പാല്‍നിലാവു  പൊള്ളുന്നൊരു കനലായി.... രാവിന്‍റെ നിശബ്ദ സംഗീതത്തില്‍ എന്‍റെ ചേതനയറ്റ ആത്മാവും നിശ്ചലമായി...  ഭൂമിയിലെ വേദനയെല്ലാം ഞാന്‍ എന്‍റെ മനസ്സിന്‍റെ കല്ലറയില്‍ കുഴിച്ചു മൂടി..... ഒരായിരം നെടുവീര്‍പ്പുകളും വിതുമ്പലുകളും അശ്രുകണങ്ങളും ആരോരും തേടാത്തൊരു മണിച്ചിത്രത്താഴിട്ടു പൂട്ടി.. മൂടിവച്ച മുറിവുകള്‍ തന്‍ വിഴുപ്പു ഭാണ്ഡം തണുത്തുറഞ്ഞ് ഒരു മഞ്ഞു മലയായി...   യാതനകള്‍ പേറിയെന്‍ മേനിയുമൊരു ജടമായി....

ജീവശവമായ എന്‍റെ മനസ്സിന്‍റെ ഒരു കോണില്‍, ആ മഞ്ഞുള്ള രാത്രിയില്‍ ആരോരുമറിയാതെ നീ വന്നു കൂട് കൂട്ടി.. നീ ഒരു മിന്നാമിനുങ്ങായി എന്‍റെ ഹൃദയത്തില്‍ പ്രത്യാശ തന്‍ ദീപം തെളിയിച്ചു.. നിന്‍റെ സ്നേഹത്തിന്‍ ജ്വാലയില്‍, മൂടിവച്ച ദുഖത്തിന്‍ മഞ്ഞു മലകള്‍ അലിഞ്ഞുരുകി.... എല്ലാം ഒരു മഴ പോലെ പെയ്തൊടുങ്ങി...  നിന്‍റെ മൃദു സ്പര്‍ശത്താല്‍ എന്‍റെ പ്രഭാതങ്ങള്‍ കറുത്ത മൂടുപടം പകുത്തു മാറ്റി ആശയുടെ അരുണോദയങ്ങളെ വരവേറ്റു തുടങ്ങി ...  ഇടനാഴികള്‍ ഇരുട്ടിന്‍റെ തിരശീല നീക്കി  പ്രകാശഭരിതമായി... ദുഖത്തിന്‍ നിഴലുകള്‍ സ്വപ്നങ്ങളുടെ നിറക്കൂട്ടുകള്‍ക്ക് വഴി മാറി... ചൊടികളില്‍ പുഞ്ചിരിയുടെ പൂച്ചെണ്ട് വിരിഞ്ഞു... എന്‍റെ പാദസരങ്ങള്‍ പൊട്ടിച്ചിരിച്ചു... തരിവളകള്‍ ആടി തിമിര്‍ത്തു... എന്‍റെ വിരലുകള്‍ നിന്‍റെ വിവാഹ മോതിരത്തിനായി അണിഞ്ഞൊരുങ്ങി... ഞാനും നാണത്തില്‍ മൂടിയ നിന്‍ മണവാട്ടിയായി....

എന്‍റെ മുറ്റത്തെ മുല്ലയും ഇന്ന് പൂത്തു... നിശാഗന്ധികള്‍ എനിക്കായി കാത്തുനില്‍പ്പൂ.... നീ എന്‍റെ പാതയില്‍ പൂത്തുലഞ്ഞ പനിനീര്‍ പൂക്കളോ.... അതോ എന്‍റെ നീണ്ട തപസ്സിന്‍ സാക്ഷാത്കാരമോ....??!!!! ഏതെന്നറിയില്ല എന്തെന്നറിയില്ല എന്‍ ജന്മ സാഫല്യമേ... ഏകാന്ത പധികയാം എനിക്ക് നീ ഏകിയതു 'സ്നേഹത്തിന്‍  പാഥേയം'...

Tuesday, October 19, 2010

THE ANIMATOR PRINCESS AND HER CREATION... LOL... :-)

 A Pic with My Animation.... Hip Hip Hurray... Amateur Attempt... But Soon Expect Some More Terrific Ones from Me... Cos Am Jill of All Trades {Why it always got to be Jack? Let's go for a female version ha... ha... :-) }

Monday, October 18, 2010

Kaleidoscope: Nombaram

Kaleidoscope: Nombaram: "നൊമ്പരം പൂനിലാ പൊഴിയുന്ന രാവുകളില്‍ മുല്ല മൊട്ടുകള്‍ പൂക്കാന്‍ കൊതിക്കവേ എന്‍ ഹൃദയത്തിന്‍ പടിവാതിലുകള്‍ നിന്‍ പദ നിസ്വനം കാതോര്‍ക്കവേ നീയ..."

MUMBAI MADNESS

RAINS' always hold a special place in a keralite's life and so were mine. Sad to say, the day I stepped in to the busy life and organized chaos of Mumbai, the romantic saga of rains and me, somehow started falling apart. The water clogging and rubbish in Mumbai rains, dreaded me to the core. Rains became a necessary evil. Today we were walking through the bazaar (market place) almost lost in the kaleidoscope of sights and sounds around us. Aroma of mouth-watering chaats are lingering in the air... Hmmm..... I am thinking aloud... What shall I treat my taste buds with today.... Options are many!!!!???? What a trying time for a sweet glutton (Chaachan fondly calls me so when I crave for anything unhealthy.... His tricks never work.. lol...) like me. Ha.... Ha... Bazaar was throbbing with excitement. Oh..... I forgot to mention the thumping drums at the Bazaar were busy bidding farewell to Maa Durga... Jai Maa Durga... (For me, Jai Saraswati, all the same). The street vendors were busy marketing their goods and my thoughts were riding, on how to convince Chaachan (My hubby Willu) to get me a handful of warm yummy 'jilebis'.... He being a health freak (Can't blame him as he is from the health sector domain) will suggest me a healthy option like fruit juices or bananas.... ughhhh..  I should hunt for some new tricks to let him succumb to my j'ilebis'. While these thoughts were racing through my mind, suddenly I felt my vision blurring.... What was it? I tried to analyse... A tiny droplet of water... No it was a raindrop on my spectacles... It started drizzling. We discarded it, as it was very usual here. But soon enough our calculations went all wrong... It started pouring down... The raindrops started giggling coyly at me and I loved it, all the more, as it was our first episode of getting drenched together here in Mumbai... While all the people flocked together to get a roof, we were gliding through the rain water holding hands... Ho Gayi Na Mumbai Madness.... Suddenly a thought flashed through my mind... The Heavens are smiling upon me. They want to restore my broken affair with the rains... Now when I turned to my hubby he was looking hot in the wet and wild avatar...Another secret discovery, Chaachan got a better sylist in the rains..... than his 'wet and sexy' look gel.... Ha.. Ha....  All thanks to my hubby for giving a finishing touch to our unplanned 'Rain Date' with a chat-pata Masaaledaar Kurkure.... Huyi Na Sab Kuch Magical.... Now as I wipe the raindrops off , from my spectacles I know 'Rains' are an inseparable part of my life, just like my hubby's 'Pyaar Ki Barsaat'.... 'Luck By Chance' .... Ouch... I need to wash our clothes... Ha... Ha... No Pain No Gain... Sahi Hai Na..

Nombaram

നൊമ്പരം
പൂനിലാ പൊഴിയുന്ന രാവുകളില്‍
മുല്ല മൊട്ടുകള്‍ പൂക്കാന്‍ കൊതിക്കവേ
എന്‍ ഹൃദയത്തിന്‍ പടിവാതിലുകള്‍
നിന്‍ പദ നിസ്വനം കാതോര്‍ക്കവേ
നീയൊരു നിഴലായി വന്നെന്നരുകില്‍
സ്വപ്‌നങ്ങള്‍ തന്‍ മഴവില്ല് തീര്‍ത്തതെന്തേ ....

നീ തീര്‍ത്തൊരാ മഴവില്ലിന്‍  ചാരുതയില്‍
ഞാന്‍ കാതരയായ് നില്‍ക്കവേ
എന്‍ ഹൃത്തിന്‍ സ്പന്ദനങ്ങള്‍
പോലും നിന്നിലലിയാന്‍ മോഹിക്കവേ
നീയൊരു ശരമായ് വന്നെന്‍ മനതാരില്‍
മായാത്ത മുറിവുകള്‍ തീര്‍ത്തതെന്തേ.....

തോരാത്ത കണ്ണുനീര്‍ ധാരയില്‍
ഞാന്‍ നിന്‍ നിഴല്‍ ചിത്രം ചാലിക്കവേ
എന്‍ അശ്രു കണങ്ങള്‍
പോലും നിന്നെ തേടിയുഴയവേ
നീയൊരു ഓര്‍മയായ്‌ എന്‍ ആത്മാവില്‍
നൊമ്പരത്തിന്‍ കവിതകള്‍ തീര്‍ത്തതെന്തേ .....