Monday, December 27, 2010

ഫാത്തിമ ഭുട്ടോയുടെ 'സോങ്ങ്സ് ഓഫ് ബ്ലഡ്‌ ആന്‍ഡ്‌ സ്വോര്‍ഡു'

  ആഘോഷങ്ങളുടെയും ഒഴിവു കാലത്തിന്‍റെയും തണുപ്പുമായി ഈ വര്‍ഷവും ക്രിസ്തുമസ് എത്തി.  ക്രിസ്തുമസ് പപ്പാ വന്നു എനിക്കിത് വരെ സമ്മാനമൊന്നും
തരാത്തത് കൊണ്ടു, ഇപ്പോള്‍ എന്‍റെ ഭര്‍ത്താവിനെ ഞാന്‍ എന്‍റെ സാണ്ടാ ക്ലോസ്
ആക്കി, ഈ sweet സാണ്ടാ ക്ലോസ് ഇത് വരെ മുടങ്ങാതെ സമ്മാന പൊതിയുമായി
എനിക്കരികില്‍ വരാറുണ്ട്. ഈ വര്‍ഷം ഞാന്‍ വളരെ അധികം ആഗ്രഹിച്ച ഒരു
സമ്മാനവുമായി എന്‍റെ ഭര്‍ത്താവ് വന്നു. A book that I treasure a lot. ഫാത്തിമ ഭുട്ടോയുടെ
'സോങ്ങ്സ് ഓഫ് ബ്ലഡ്‌ ആന്‍ഡ്‌ സ്വോര്‍ഡു'  (Fatima Bhutto 's Songs of Blood and Sword).
എന്‍റെ ക്രിസ്തുമസ് പപ്പFatima Bhutto 's Songs of Blood and Sword.

   ഈ പുസ്തകത്തെ കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.
NDTV 24 x 7 ചാനലില്‍ ഫാത്തിമ ഭുട്ടോയും നമ്മുടെ ബര്‍ഖാ ദത്തുമായി ഉള്ള ഒരു അഭിമുഖത്തിലാണ് ഈ പുസ്തകത്തെ കുറിച്ചറിയുന്നത്.  A fantastic episode. രണ്ടു
വജ്രങ്ങള്‍ മാറ്റുരയ്ക്കുന്ന ഒരു അരങ്ങു പോലെയിരുന്നു എന്‍റെ TV സ്ക്രീന്‍.
അഭിമുഖം ചുരുളഴിയുമ്പോള്‍ ഒരു കാര്യം എനിക്ക് വ്യക്തമായി, ഫാത്തിമ
ഭുട്ടോ 14 വയസ്സില്‍ തന്‍റെ പിതാവിന്‍റെ തണല്‍ നഷ്ടപെട്ട അബലയായ
പെണ്‍കുട്ടി അല്ല, മറിച്ചു വാക്കുകളുടെ വാള് കൈയിലേന്തി ഉദാത്തമായ
ചിന്തകളുടെ പടച്ചട്ടയണിഞ്ഞ ഒരു ധീര വനിതയാണ്‌. ഇന്നത്തെ പാകിസ്ഥാന്‍റെ
മുഖം. തന്‍റെ രാജ്യത്തിന്‍റെ ഗുണവും ദോഷവും തിരിച്ചറിയുന്ന യുവ
തലമുറയുടെ പ്രതിനിധി. 'She is here to stay and win the battle not with the sword but with
her pen.'
ഫാത്തിമ ഭുട്ടോയും  ബര്‍ഖാ ദത്തുമായി ഉള്ള അഭിമുഖത്തിന്‍റെ ലിങ്കു താഴെ
ചേര്‍ക്കുന്നു
http://www.ndtv.com/video/player/the-buck-stops-here/fatima-bhutto-remembers-039-wadi-bua-039/135406

     ജസ്റ്റ്‌ ബുക്സ് (Just Books), പരിപാടിയിലൂടെ   NDTV 24 x 7 ചാനലില്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ഫാത്തിമ ഭുട്ടോയുടെ അഭിമുഖത്തിന്‍റെ ലിങ്കും ഇവിടെ ചേര്‍ക്കുന്നു,
http://www.ndtv.com/video/player/just-books/fatima-bhutto-s-songs-of-blood-and-sword/136878
 തീര്‍ച്ചയായും ഈ അഭിമുഖങ്ങള്‍ ഏവര്‍ക്കും ഈ പുസ്തകം വായിക്കാനുള്ള
ഒരു പ്രചോദനം ആകുമെന്ന് പ്രതീക്ഷിക്കുന്നു.

    പാകിസ്താന്‍ എന്ന രാഷ്ട്രത്തോടു ചെറുപ്പ കാലം തൊട്ടേ എന്തെന്നില്ലാത്ത
ഒരു അടുപ്പം ഉള്ളില്‍ സൂക്ഷിച്ചതാണ് ഈ പുസ്തകത്തില്‍ ചെന്നു ചേരാന്‍
എന്നെ ആകര്‍ഷിച്ചത്. The name 'Pakistan' itself evoked a tinge of romanticism in my mind.
ഭ്രാന്തമായ ചിന്തകള്‍ക്ക് ഇന്നത്തെ പോലെ ചെറുപ്പത്തിലും
കുറവില്ലായിരുന്നു.   ബ്രിട്ടനിലെ പരിചയമില്ലാത്ത മണ്ണില്‍ പലപ്പോഴും എനിക്ക് അന്യത്വം തോന്നാതിരുന്നത് പാകിസ്ഥാനി സഹോദരങ്ങള്‍ ഉള്ളത് കൊണ്ടാണ്.
പലപ്പോഴും ഇന്ത്യക്കാര്‍ കപട മുഖമൂടി ഇട്ടു ഒന്ന് പുഞ്ചിരിക്കാന്‍
പോലും തയ്യാറാവാതെ തികച്ചും പാശ്ചാത്യരാവാന്‍ എന്‍റെ മുന്‍പില്‍
പാടുപെട്ടപ്പോള്‍, ഒരു മടിയും കൂടാതെ പാകിസ്ഥാനി സഹോദരങ്ങള്‍
ചിരിയുടെ മഞ്ഞുമഴ വിരിച്ചു എന്‍റെ മുന്‍പില്‍.
ചിലപ്പോള്‍ ബോളിവുഡ് ഗാനങ്ങള്‍  സ്റ്റീരിയോയില്‍ നിന്നും ഒഴുകുന്ന
താളത്തില്‍  വണ്ടി ഓടിക്കുന്ന ടാക്സി ഡ്രൈവറുടെ രൂപത്തില്‍, മറ്റു
ചിലപ്പോള്‍ ചുക്കി ചുളിഞ്ഞ മുഖവും വടിയുമായി വലിയ സല്‍വാര്‍
കമീസില്‍ വന്ന മുത്തശ്ശിമാരുടെ സ്നേഹമുള്ള വാക്കുകളില്‍, ചിലപ്പോള്‍ പാകിസ്ഥാനി റെസ്റ്റോറണ്ടിലെ  ബിരിയാണിയില്‍ എനിക്ക് നമ്മുടെ നാടിന്‍റെ
നിറവും മണവും ഗുണവും അനുഭവിക്കാനായി.   ബ്രിട്ടനിലെ ഉപരി പഠനം ഏതാനും നല്ല പാകിസ്ഥാനി സുഹൃത്തുക്കളെയും സമ്മാനിച്ചു. അതില്‍
നിന്ന് ഒരു കാര്യം എനിക്ക് വ്യക്തമായി ഏതാനും ശകുനികള്‍ രാഷ്ട്രീയ
ലാഭം കണ്ണ് വച്ചു നടത്തുന്ന ചൂതാട്ടം മാത്രമാണ്, ഇന്ത്യ പാകിസ്താന്‍
എന്നീ രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുത.

   ഇന്ത്യാക്കാരെ പോലെ പാശ്ചാത്യരുടെ ഇടയില്‍ ഇഴികി ചേര്‍ന്നു സ്വന്തം
വേരുകള്‍ മറക്കാറില്ല ഇവരാരും. ഹൃദയത്തിന്‍റെ കോണില്‍ എന്നും ഈ
പാകിസ്ഥാനി സഹോദരങ്ങള്‍ക്ക്‌ അവരുടെ മണ്ണിനോടുള്ള കൂറ് എന്നെ
വളരെ അതിശയപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ എനിക്ക് 'കുരച്ച് കുരച്ചേ
അരിയൂ' എന്ന് പറയുമ്പോള്‍ ഇവര്‍ ഒരു സങ്കോചവും കൂടാതെ
ഉറുദുവിലും ഹിന്ദിയിലും പഞ്ചാബിയിലും കല പില കൂട്ടിയും,
പാടി തിമിര്‍ത്തും ജീവിതം ആസ്വദിക്കുന്നു.

ഫാത്തിമ ഭുട്ടോ തന്‍റെ രചനയിലൂടെ പാകിസ്ഥാന്‍റെ ഭരണ വ്യവസ്ഥയും
അവിടുത്തെ ജനങ്ങളുടെ പച്ചയായ ജീവിതവും വരച്ചു കാട്ടുന്നു.
വാഗ് ദേവത കനിഞ്ഞ തൂലികയാണ് ഫാത്തിമ്മയുടെത്, ഗാംഭീര്യമുള്ള
വരികളില്‍ മറഞ്ഞിരിക്കുന്ന ആത്മരോഷം ചിലയിടങ്ങളില്‍ പ്രകടമാവുന്നു.
പിതാവിനുള്ള പുത്രിയുടെ ആത്മ സമര്‍പ്പണം, പാകിസ്ഥാന്‍റെ ഇരുണ്ട
അധ്യായങ്ങളിലെക്കും അവിടുത്തെ ഇരുട്ടില്‍ മാഞ്ഞു പോയ ഭുട്ടോ
കുടുംബത്തിന്‍റെ ദാരുണമായ അന്ത്യത്തിലേക്കും വെളിച്ചം വീശുന്നു.

'A Master Piece Indeed in the non-fiction genre and no wonder why it was a best seller.'

ഈ പുസ്തകത്തിലൂടെ ഞാന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു,  കറാച്ചിയിലെ
തെരുവുകളിലൂടെയും, ഭുട്ടോ കുടുംബത്തിന്‍റെ അന്തപുരത്തിലെ രക്തക്കറ
പുരണ്ട അകത്തളങ്ങളിലൂടെയും...... Its a thriller in itself that can spin your head with
pinnacle of emotions. ഏവരെയും ഈ പുസ്തകം രുചിക്കാന്‍ ക്ഷണിക്കുന്നു.
2010 ലെ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ ഈ ബെസ്റ്റ് സെല്ലെര്‍
തീര്‍ച്ചയായും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

                                                                                        -ശ്രുതി വില്‍‌സണ്‍ തേക്കത്ത്

No comments:

Post a Comment