Thursday, October 21, 2010

Maranathin Manimuzhakkam

മരണത്തിന്‍ മണിമുഴക്കം....

ദൂരെയേതോ പള്ളിമുറ്റത്തൊരു മണിമുഴക്കം
എന്‍റെ മനസ്സിലോ കോളിളക്കം...
ഇന്നിതാ ഞാനറിയുന്നു....

തുമ്പ പൂക്കള്‍ കൊണ്ട് നീ കോര്‍ത്ത  മാലകളൊക്കെ
വിരഹത്തിന്‍  വേനലില്‍ വാടി കരിഞ്ഞിരുന്നു...
വിണ്ടു കീറിയോരീ പാടത്തിന്‍ വരമ്പത്ത്
ഞാനും എന്‍റെ കണ്ണുനീര്‍ കയങ്ങളും മാത്രമായി...

 മണലില്‍ നീ തീര്‍ത്ത കൊട്ടാരങ്ങളൊക്കെ
കാലത്തിന്‍ തിരയില്‍ തകര്‍ന്നു പോയിരുന്നു....
ഓളങ്ങള്‍ നിലച്ചോരീ കടപ്പുറത്ത്
ഞാനും എന്‍റെ നഷ്ട സ്വപ്നങ്ങളും മാത്രമായി...

കുന്നിന്‍ ചെരുവില്‍ നീ പാടിയ പാട്ടുകളൊക്കെ
മറ്റാരുടെയോ വളക്കിലുക്കത്തിന്‍ താളത്തിലായിരുന്നു....
ചലനമില്ലാത്തൊരീ കുന്നിന്‍ പുറത്ത്
ഞാനും എന്‍റെ മൂളി പാടാത്ത കവിതകളും മാത്രമായി...

വെള്ളാരം കല്ലുകള്‍ കൊണ്ട് നീ തീര്‍ത്ത താജ് മഹാലുകളൊക്കെ
നിന്‍റെ മാത്രം  പ്രേമത്തിന്‍ കാവ്യമായിരുന്നു...
ഇരുള്‍ വീണോരീ നാലുകെട്ടിന്‍ മുറ്റത്ത്‌
ഞാനും എന്‍റെ ഏകാന്ത ചിത്തവും മാത്രമായി...

വീണ്ടും അകലെയായ് ഒരു മണി മുഴക്കം
എന്‍ മരണത്തിന്‍ ഇടി മുഴക്കം...
ഇന്നിതാ ഞാനറിയുന്നു...


No comments:

Post a Comment