Wednesday, November 10, 2010

സ്ലേറ്റു

നീ എഴുതിയതെല്ലാം ഏറ്റു വാങ്ങുന്ന ഒരു  സ്ലേറ്റായിരുന്നെങ്കിലും  
ഞാന്‍ എഴുതി എഴുതി തേഞ്ഞു തീരുന്ന ഒരു സ്ലേറ്റ് പെന്‍സിലാവാന്‍  കൊതിച്ചു
ഒരിക്കലും മായാത്ത നമ്മുടെ പ്രേമ കാവ്യം ആ സ്ലേറ്റില്‍ ഞാന്‍ കുറിച്ചിരുന്നു.....

ഞാന്‍ പൊട്ടി പൊളിഞ്ഞ സ്ലേറ്റും ചട്ടയും പീഞ്ഞ പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്നെങ്കിലും
നീ എന്‍റെ സ്ലേറ്റ് പെന്‍സിലുകളെയൊക്കെ ചവിട്ടി മെതിച്ചു
എണ്ണിയാല്‍ തീരാത്ത ഇ-മെയില്‍ പ്രണയങ്ങള്‍ തേടി അലയുകയായിരുന്നു....

എല്ലാം തുണ്ടം തുണ്ടമായി ഭാഗം വയ്ക്കുന്നതിനിടയില്‍
നീ ക്ലാവ് പിടിച്ച പിച്ചള പാത്രങ്ങളെ പോലും കണക്കു കൂട്ടി
വടക്കിനിയുടെ ഒരു കോണിലെരിയുന്ന   ഈ കെടാവിളക്ക് മാത്രം കണ്ടില്ലായിരുന്നു....

ഇന്നീ  നാലുകെട്ടിന്‍റെ പടിപ്പുരയ്ക്കു പുറകില്‍
നീ കയ്യൊഴിഞ്ഞു പോയ പുരാ വസ്തുക്കളുടെ കൂട്ടത്തില്‍
ആണ്ടില്‍ ഒരു പിടി ബലി ചോറിനായി ഞാനിന്നും കാത്തിരിക്കുന്നു.....

ഈ പറമ്പിന്‍റെ ഏതോ ഒരു കോണില്‍
നിന്‍റെ കുട്ടികള്‍ക്കുള്ള കൌതുക വസ്തുവായി
ആ സ്ലേറ്റ് മാത്രമിന്നും  നഷ്ടങ്ങളുടെ സാക്ഷ്യ പത്രമായി നിലകൊള്ളുന്നു....

2 comments:

  1. symbols are poetic and nostalgic.....
    try to avoid contrary statements which blur the clarity of images....u can do much better in coming days....hearty wishes....

    ReplyDelete
  2. Thanks a lot for your comment.... I will keep in mind your suggestions for my future pieces

    ReplyDelete