Tuesday, November 30, 2010

ആത്മഹത്യ

സൗഭാഗ്യ രാത്രികളില്‍ പുനര്‍ജ്ജനിച്ച
ജീവന്‍റെ നാമ്പുകളെ പിച്ചി ചീന്താന്‍ പറയയോ
അവരെന്‍ പ്രണയത്തിന്‍റെ ദുഃഖ സാക്ഷികള്‍.....

കാച്ചിയ എണ്ണയുടെ മണമുള്ള തലയിണയില്‍
നെരിഞ്ഞമര്‍ന്ന മുല്ല പൂക്കള്‍ പോലെ
വിളറി വെളുത്തൊരു ശിലയായെന്‍ മേനി.....

ശൂന്യഹസ്തത്തില്‍ ചുവപ്പ് ചാലുകള്‍
കീറുന്ന ബ്ലേഡില്‍ നിന്നിറ്റു വീഴുന്നു
നിനക്കായി വീണ്ടും രക്ത പുഷ്പാന്ജലികള്‍.....

അറ്റുപോയി ജീവന്‍റെ ചരടെങ്കിലും                 
മിഴിയിതളില്‍ ഒരു മുത്തായി ഊറി
നില്പൂ കണ്ണുനീര്‍ കണങ്ങള്‍.....

എന്‍ ശപിക്കപെട്ട ഓര്‍മ്മകളുടെ
നിഴല്‍ വിരിക്കാതെ ഞാന്‍ ചരിക്കട്ടെ
കൂരിരുട്ടിന്‍റെ പടുകുഴിയിലേക്ക്.....


                                                                       - ശ്രുതി വില്‍‌സണ്‍ തേക്കത്ത്





2 comments:

  1. വായിച്ച രണ്ട് കവിതകളും സ്ത്രീകളുടെ ജീ‍വിത പ്രശ്നങ്ങള്‍ തന്നെ. പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ എന്നും പറയാം. എങ്കിലും ചെറിയ ഒരു അപേക്ഷ, ടൈപ്പ് ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. നല്ല ഭാഷയും എഴുതുവാനുള്ള കഴിവും ഉണ്ട് എന്ന് തോന്നിയത് കൊണ്ട് പറയുന്നു.

    ReplyDelete
  2. Thanks for reading and your comments Manoraj.
    ഇങ്ങനെ നമ്മുടെ സമൂഹം കെട്ടിപടുത്ത ആവശ്യമില്ലാത്ത ആചാര അനുഷ്ഠാനങ്ങളില്‍ ജീവിതത്തിന്‍റെ വസന്തം നഷ്ടപെട്ട എന്‍റെ ഒരു നല്ല കൂട്ടുകാരിക്കുള്ള എന്‍റെ എളിയ സമര്‍പ്പണം അതാണ്‌ ഈ രണ്ടു കവിതകളും.... പേര് ഇവിടെ എഴുതാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ടു എഴുതിയില്ല.... പിന്നെ മനോരാജ് പറഞ്ഞ പോലെ stereotyped ആവാതിരിക്കാന്‍ ശ്രദ്ധിക്കാം. That was a valuable suggestion indeed. Hope you will give critical review in the future as well.... Thank you very much indeed and good luck to you too.

    ReplyDelete