Monday, November 15, 2010

എല്ലാം മറന്നു

പാട വരമ്പത്ത് വഴികാട്ടാന്‍
കൂട്ടുണ്ടായിരുന്ന നിലാവിനേക്കാള്‍
പ്രഭയുള്ള എമര്‍ജന്‍സി വന്നപ്പോള്‍
നീ വഴി  മറന്നു...

പണ്ട് ദിനേശ് ബീടിക്കായി
കാത്തിരുന്ന നിനക്ക്
ആരോ വില്ല്സ് തന്നപ്പോള്‍
നീ കഴിഞ്ഞ കാലം മറന്നു...

കടലാസ്സു തോണികളില്‍ പ്രണയം
തീരത്തടുക്കുന്നതും നോക്കിയിരുന്നപ്പോള്‍ 
കൊറിയറില്‍ വന്ന പ്രണയോപഹാരങ്ങള്‍ക്കിടയില്‍ 
നീ എന്നെ മറന്നു...

ഇരുളിന്‍റെ മറവില്‍ വിറയ്ക്കുന്ന അധരങ്ങളാല്‍
തന്ന ചുംബനങ്ങള്‍ക്ക് ചൂടാറി തുടങ്ങിയപ്പോള്‍  
ചായം പൂശിയ ചുണ്ടുകള്‍ക്കിടയില്‍ 
നീ എന്നെ മറന്നു... 

മണ്ണിന്‍റെ ഗന്ധവും വിയര്‍പ്പിന്‍റെ ചൂരുമുള്ള 
 മേനിയ്ക്ക്  മോടി കുറഞ്ഞപ്പോള്‍
ബ്യൂട്ടി പാര്‍ലാലുകളിലെ  ബാര്‍ബി ഡോള്ലുകള്‍ക്കിടയില്‍
നീ എന്നെ മറന്നു...


പകലുകളുടെ താണ്ഡവവും
ഇരവുകളുടെ  പേക്കൂത്തിനുമൊടുവില്‍
നിന്‍റെ നോക്ക്കുത്തികള്‍ നിന്നെ കയ്യൊഴിഞ്ഞപ്പോഴേക്കും
ഞാനുമെല്ലാം മറന്നു കഴിഞ്ഞിരുന്നു, നിന്നെയും മറന്നു....

6 comments:

  1. കടന്നു കയറ്റങ്ങളില്‍ തിരസ്കരിക്കപ്പെടുന്നത് അല്ലേ.. ബൂലോകത്തേക്ക് സ്വാഗതം.കാലിഡോസ്കോപ്പിലൂടെ കണ്ട നിറങ്ങളെല്ലാം ഇനി ഇവിടെയുമെഴുതൂ.:)

    ReplyDelete
  2. പാട വരമ്പത്ത് വഴികാട്ടാന്‍
    കൂട്ടുണ്ടായിരുന്ന നിലാവിനേക്കാള്‍
    പ്രഭയുള്ള എമര്‍ജന്‍സി വന്നപ്പോള്‍
    നീ വഴി മറന്നു...


    കൊള്ളലോ വീഡിയോൺ..:)

    ReplyDelete
  3. തീര്‍ച്ചയായും എഴുതാം, എഴുതണം @ Rare Rose. എന്നെ പോലെ Amateur ആയ ഒരാള്‍ക്ക്‌ തുടര്‍ന്നും പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു. Thank you for spending your valuable time. Good luck to you too for all your future endeavours.

    ReplyDelete
  4. ഹൃദയം നിറഞ്ഞ നന്ദി Harish Sir വായിച്ചതിനും വിലപ്പെട്ട കമന്റിനും. Good luck to you too.

    ReplyDelete
  5. ഹൂ..
    സാറെന്നൊ..
    ഹിഹിഹിഹി

    പേരു വിളിച്ചാൽ മതി കെട്ടോ..:)

    ReplyDelete
  6. പിന്നെ; ഈ വേർഡ് വേരി എടുത്ത് മാറ്റൂ കെട്ടോ..

    ReplyDelete