Tuesday, November 16, 2010

പിന്നെയും പിന്നെയും

മുള്ളുകള്‍ എത്രയുണ്ടെങ്കിലും
പനിനീര്‍ പൂക്കള്‍ പിന്നെയും പൂക്കും

കല്ലുകള്‍ എത്രയാണെങ്കിലും
യാത്രികര്‍ പിന്നെയും വഴി നടക്കും

സൂര്യനെത്ര കത്തി ജ്വലിച്ചാലും
സൂര്യകാന്തികള്‍ പിന്നെയും ചിരി തൂകും

 പുകപോലോര്‍മ്മകള്‍  ചുരുളഴിയുമ്പോഴും
നീയൊരു  നറു മണമായെന്നില്‍ പിന്നെയും തങ്ങി നില്‍ക്കും

പകയാല്‍ നിന്‍ ഹൃദയം പുകയുമ്പോഴും
പിന്നെയും പിന്നെയും ഒരു കനവായി നീ പിറക്കും......

2 comments:

  1. ഇതിനു മുൻപിട്ട കവിതയോട് സാമ്യം..!!

    ReplyDelete
  2. എന്‍റെ മലയാളം vocabulary സ്വല്പം വീക്ക് ആണ്. അതുകൊണ്ട് അറിയുന്ന വാക്കുകള്‍ കൊണ്ട് കവിത എഴുതാന്‍ ശ്രമിക്കും അത്രയേ ഉള്ളൂ. So at times they tend to be repetitive. പിന്നെ എല്ലാം മുന്‍പേ എഴുതിയതാണ് സമയം കിട്ടുമ്പോള്‍ പോസ്റ്റ്‌ ചെയ്യുന്നു എന്നേയുള്ളു. Hope such silly mistakes from an amateur like me would be pardoned. Thanks for reading so carefully. Keralathinte hridaya thudippum spandanangalum oppi edukkuna lens aanu thaangaludethu. Photosum Captionum valare hridaya sparshiyaanu. Ellaa vidha bhaavukangalum.

    ReplyDelete