Sunday, November 14, 2010

പര്‍ദ്ദയ്ക്കുള്ളില്‍

കറുത്ത പര്‍ദ്ദയ്ക്കുള്ളിലെ സുറുമയിട്ട
നനഞ്ഞ മിഴികള്‍
നിന്നെ തേടി അലയുന്നു.....

കൈവെള്ളയില്‍ ചിന്നി ചിതറി കിടക്കുന്ന
ഭാഗ്യ രേഖകളില്‍ മൈലാഞ്ചിയിട്ട്
ആരും കാണാതെ നിന്നെ ഒളിച്ചു വയ്ക്കുന്നു...

ഉള്ളില്‍ നീ കത്തി നില്‍കുമ്പോഴും
മൊഞ്ചുള്ള പെണ്ണല്ലേ ചെഞ്ചുണ്ടില്‍ തേനല്ലേ
നിന്‍റെ നിക്കാഹിനായി പാടുന്നു....

അസര്‍ മുല്ലപൂക്കള്‍ പോലുള്ള പ്രണയം
ഖബര്‍ അടക്കത്തിനായി ഒരുങ്ങുമ്പോള്‍
നീ മുല്ലപ്പൂവിന്റെ അത്തര്‍ സമ്മാനിക്കുന്നു...

 നീയറിഞ്ഞില്ല ഇന്നെന്‍റെ പ്രണയവും പെണ്മയും
ഈ പര്‍ദ്ദയ്ക്കുള്ളില്‍ കിടന്നു
നിന്‍റെ അത്തറിന്‍റെ  ഗന്ധത്തില്‍  ശ്വാസം മുട്ടി പിടയുന്നു...


No comments:

Post a Comment